Kerala

ഇന്ത്യയ്‌ക്ക്, കേരളത്തിന് അഭിമാന നിമിഷം;കിളിമഞ്ചാരോ പർവതം കീഴടക്കി ചേർത്തലയിലെ പതിമൂന്ന് വയസുകാരി അന്ന മേരി

ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കീഴടക്കി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ചേർത്തലയിലെ പതിമൂന്ന് വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല അവിടെ തായ്കോണ്ടോ പ്രകടനം നടത്തുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും അന്ന സ്വന്തം പേരിലാക്കി. ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അന്ന.ആറ് ദിവസങ്ങള്‍കൊണ്ട് 5750 മീറ്റർ ഉയരം താണ്ടി ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതമാണ് കീഴടക്കിയത്. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അന്നയായിരുന്നു. ഏഴ് വൻകരകളിലേയും ഉയരം കൂടിയ പർവതങ്ങള്‍ കീഴടക്കണമെന്നാണ് അന്നയുടെ ആഗ്രഹം. നാല് മാസം മുൻപ് ഹിമാലയത്തിൽ കയറിയാണ് സാഹസികതക്ക് തുടക്കമിട്ടത്. അടുത്ത ലക്ഷ്യം ചിമ്പരാസോ കൊടുമുടിയാണെന്ന് അന്ന. ഇതെല്ലാം എട്ടാംക്ലാസുകാരിയുടെ കുട്ടിക്കളിയെല്ലെന്ന് അറിയുന്നത് കൊണ്ട് അച്ഛനും അധ്യാപകരുമെല്ലാം ഒപ്പമുണ്ട്. മൂന്ന് വയസുമുതൽ തായ്ക്വണ്ടോ പരിശീലിക്കുന്ന അന്ന ടേബിള്‍ ടെന്നീസിലും ദീർഘദൂര ഓട്ടത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!