Kerala

മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ; തരൂർ വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

ശശി തരൂർ വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാർത്തകൾ തയാറാക്കുന്നതെന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പാർട്ടിയിൽ ഒരു തരത്തിലുള്ള സമാന്തര പ്രവർത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷൻ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

വിലക്ക് വിവാദത്തിൽ ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വി ഡി സതീശന്റെ വിമർശനങ്ങൾ. ഏത ഉന്നതനായാലും കോൺഗ്രസിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള വിഭാഗീയ പ്രവർത്തനവും അനുവദിക്കില്ലെന്ന് വി ഡി സതീശൻ ആഞ്ഞടിച്ചു. കേരളത്തിലെ കോൺഗ്രസിൽ മറ്റൊരു സംവിധാനം വരുന്നുണ്ടെന്നാണ് പല മാധ്യമങ്ങളുടേയും തലക്കെട്ടുകൾ. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ഒരു ബലൂൺ മാത്രമാണ്. ഒരു സൂചിമുന കൊണ്ട് കുത്തിയാൽ വാർത്തകൾ പൊട്ടിപ്പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാർട്ടിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ആരുടെയെങ്കിലും ഭാഗത്തുനിന്നുമുണ്ടായാൽ അതിനെ ഗൗരവത്തോടെ സമീപിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. എല്ലാവരോടും കൂടിയാലോചനകൾ നടത്തിയാണ് കെപിസിസി അധ്യക്ഷൻ തീരുമാനങ്ങളെടുക്കുന്നത്. കേരളത്തിലെ കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള അജണ്ട ചിലർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങൾ ഉൾപ്പെടെ ആര് ഇത്തരം അ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!