കാലം സമൂഹം ചരിത്രം പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകുന്നേരം നാല് മണിക്ക് കളൻതോട് വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം വളർന്നു വരുന്ന തലമുറക്ക് തികഞ്ഞ മാതൃകയായ ചരിത്രസന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോട് കൂടി കോഴിക്കോട് കളൻതോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ചെയർ തയ്യാറാക്കിയ പുസ്തകമാണിത്.കള്ളംതോട് ജുമാ മസ്ജിദിന് സമീപം നടക്കുന്ന സമ്മേളനം പാണാക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘടാനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ.കെ.മുഹമ്മദ് (ലുലുക്കാസ്) പുസ്തകം ഏറ്റുവാങ്ങും. ചടങ്ങിൽ കൊയ്യോട് പി.പി.ഉമ്മർ മുസ്ല്യാർ,പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ബാസ്അലി തങ്ങൾ,റഷീദലി തങ്ങൾ, ഹമീദലി തങ്ങൾ, സ മുനവ്വറലി തങ്ങൾ,മുഹമ്മദ്കോയതങ്ങൾ ജമലുല്ലയിലി തങ്ങൾ,മുബഷിർതങ്ങൾ,എം.ടി.അബ്ദുള്ളമുസ്ലിയാർ,ഇ.ടി.മുഹമ്മദ്,ബഷീർഎം.പി,ഡോ:എം.കെ.മുനീർ,എം.സി.മായിൻഹാജി,കെ.എംഷാജി,അബ്ദു സമദ്പൂക്കോട്ടൂർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ കെ.എ.ഖാദർ മാസ്റ്റർ,എൻ.പി.ഹംസമാസ്റ്റർ,അബൂബക്കർഫൈസി മലയമ്മ,അയ്യൂബ്കൂളിമാട്,അഹമ്മദ്കുട്ടി അരയങ്കോട്,എൻ.പി.ഹമീദ്മാസ്റ്റർ,കുഞ്ഞിമരക്കാർമലയമ്മ,പി.കെ.ഹക്കീംമാസ്റ്റർ,സിറാജ് മാസ്റ്റർ,ഫാസിൽബി തുടങ്ങിയവർ പങ്കെടുത്തു.

