കൊച്ചിയിൽ മോഡലുകളടക്കം മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്ക് കണ്ടെത്താൻ കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിൽ പരിശോധന . കേസിലെ പ്രതികളായ നമ്പർ 18 ഹോട്ടൽ ജീവനക്കാരുമായാണ് പരിശോധന. വിഷ്ണു പ്രസാദ്, മെൽവിൻ എന്നിവർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന് പൊലീസ് പറയുന്നു.
അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് കായലിൽ തെരച്ചില്‍ നടക്കുന്നത്. നേരത്തെ ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തെരച്ചില്‍. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു.
അതേസമയം കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തില്‍ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.