Kerala News

ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോകില്ല;മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമെന്ന് കോടിയേരി

ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോകില്ലെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാനത്തെ മത മൈത്രി തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഹലാല്‍ വിവാദം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.ബിജെപിയുടെ നിലപാടായിട്ട് ഇക്കാര്യം പുറത്ത് വന്നതായി കാണുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ അതിനെ തള്ളി പറഞ്ഞു. അവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തമല്ല. അത് ആര്‍എസുഎസുമായി ബന്ധപ്പെട്ട ആളുകള്‍ നടത്തുന്ന പ്രസ്താവനയായിട്ടാണ് തോന്നുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.

ഹലാല്‍ എന്നാല്‍ മന്ത്രിച്ചൂതി മുസലിയാര്‍ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ പ്രചരണം കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയിരുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇവരുടെ പ്രസ്താവനകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഹലാല്‍ വിഷയത്തില്‍ കടുത്ത വിദ്വേഷ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!