അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.അസമിലെ സൈനിക ആശുപത്രിയിലാണ് നിലവിൽ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ കെ വി അശ്വിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ പറഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകനാണ് കെ.വി. അശ്വിന്‍.കരസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ അപകടത്തില്‍പ്പെട്ടത്. വൈകീട്ട് ആറോടെയാണ് അശ്വിന്റെ മരണവിവരം സൈനികകേന്ദ്രത്തില്‍നിന്ന് അറിയിച്ചത്.നാല് വര്‍ഷമായി അശ്വിന്‍ സൈനിക സേവനത്തിലായിരുന്നു. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഓണത്തിനാണ് അശ്വിന്‍ അവസാനമായി നാട്ടില്‍വന്നത്
അരുണാചലില്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

