പെരിന്തല്‍മണ്ണയില്‍ ശരീരത്തില്‍ കെട്ടിവെച്ച് കടത്തിയ അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേര്‍ പിടിയില്‍.വെട്ടത്തൂര്‍ സ്വദേശികളായ മുജീബ്(42) മുഹമ്മദാലി(47) വേങ്ങൂര്‍ സ്വദേശി മുഹമ്മദ് തസ്‌നീം(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. യാസിറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് കുഴല്‍പ്പണവുമായി എത്തിയ മൂന്നുപേരും പിടിയിലായത്
ശരീരത്തില്‍ കെട്ടിവെച്ച് കുഴല്‍പ്പണ കടത്ത്;പെരിന്തൽമണ്ണയിൽ മൂന്ന് പേർ പിടിയിൽ

