ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കൊവിഡ്. തുടർന്ന് ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സജീവമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
‘കൊവിഡ് പോസിറ്റീവാണ്. ആരോഗ്യം സാധാരണ നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ പനിയായിട്ടാണ് തുടക്കം. ഇപ്പോൾ പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. എങ്കിലും കൂടുതൽ പരിശോധനകൾക്കായി എയിംസിൽ അഡ്മിറ്റായിരിക്കുകയാണ്. വൈകാതെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേയ്ക്ക് തിരികെ വരും.’ എന്നാണ് അദ്ദേഹം ട്വീറ്റിൽ കുറിച്ചത്.
ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

