Kerala News

ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ

സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി 50 ടൺ സവാള സംസ്ഥാനത്ത് എത്തും.

കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം സാധാരണക്കാരന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര വിപണി ഇടപെടൽ. രണ്ടു ഘട്ടമായി 100 ടൺ സവാള സംസ്ഥാനത്ത് എത്തും. 25 ടൺ നാളെത്തന്നെ എത്തും

പലവ്യഞ്ജനങ്ങളുൾപ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ വില വർധന തടയാനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!