അത്തോളി; പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 570 പോയിന്റോടെ മുക്കം ഉപജില്ല ജേതാക്കളായി. 468 പോയിന്റോടെ സിറ്റി ഉപജില്ല രണ്ടാമതും 467 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല മൂന്നാമതുമാണ്. ശാസ്ത്രമേള, ഗണിതശാസ്ത്ര മേള, പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്ര മേള, ഐടി മേള എന്നിങ്ങനെ രണ്ടു ദിവസമായി തുടരുന്ന മേള ഇന്ന് സമാപിക്കും.
ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേളയില്‍ കോഴിക്കോട് സിറ്റി ഉപജില്ല 113 പോയിന്റുമായി ഒന്നാമതുണ്ട്. കൊടുവള്ളി (110), തോടന്നൂര്‍(107) എന്നീ ഉപജില്ലകളാണ് തൊട്ടു പിറകില്‍. സോഷ്യല്‍ സയന്‍സില്‍ ഇരുവിഭാഗങ്ങളിലുമായി കോഴിക്കോട് സിറ്റി 43 പോയിന്റോടെ മുന്നിലാണ്. 33 പോയിന്റുമായി വടകരയാണ് തൊട്ടു പിറകില്‍. ഐടി മേളയില്‍ കുന്നുമ്മല്‍ (39) മുന്നിലാണ്. വടകര (39), ചേവായൂര്‍ (38) എന്നിവ തൊട്ടുപിറകിലുണ്ട്.
അത്തോളി ജിവിഎച്ച്എസ്എസ്, ഗവ. മാപ്പിള യുപി സ്‌കൂള്‍, തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മത്സര വേദി. വെക്കേഷണല്‍ എക്‌സ്‌പോ ചൊവ്വാഴ്ച ആരംഭിക്കും.139 ഇനങ്ങളിലായി 17 ഉപജില്ലകളിലെ വിദ്യാലയങ്ങളില്‍ നിന്ന് 5,000 ത്തില്‍പരം വിദ്യാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സമാപന സമ്മേളനം വൈകിട്ട് മൂന്നിന് പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ഷീബ രാമചന്ദ്രന്‍ സമ്മാനദാനം നിര്‍വഹിക്കും.