National

യുപിഎ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതിൽ കുറ്റബോധമെന്ന് രാഹുല്‍ ഗാന്ധി

യുപിഎ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതിൽ കുറ്റബോധമുണ്ടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.വനിത സംവരണം ഇപ്പോൾ നടപ്പാക്കാൻ ആകില്ല എന്ന് രാജ്യത്തെ സ്ത്രീകൾ മനസ്സിലാക്കണം .ഇന്ത്യയിലെ സ്ത്രീകളെ ബി ജെ പി വില കുറച്ച് കാണരുത്.ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് അവർക്കറിയാം.എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചത്? .ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്‍റെ തന്ത്രമാണിത്.സംവരണം നടപ്പാക്കണമെങ്കിൽ സെൻസസും മണ്ഡല പുനർനിർണയവും നടത്തണം.ബജറ്റിലെ 5 % മാത്രമാണ് പിന്നോക്ക വിഭാഗക്കാർക്കായിട്ടുള്ളത്.ഗോത്ര വിഭാഗങ്ങൾക്കായി ഇതിലും കുറഞ്ഞ ശതമാനം ആണ് ഉള്ളത്.ഇന്ത്യയിൽ എത്ര പിന്നോക്കക്കാർ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കണം.മോദി താൻ പിന്നോക്ക വിഭാഗത്തിൽ നിന്നാണെന്ന് പറയുന്നു .പിന്നെ എന്തുകൊണ്ട് ഉന്നത സെക്രട്ടറിമാരിൽ വെറും 3 പേർ മാത്രം ഒബിസിയിൽ നിന്നായി?ജാതി സെൻസസ് എത്രയും പെട്ടെന്ന് നടത്തണം.കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!