Entertainment News

പാപ്പു നിനക്ക് അച്ഛനുണ്ട്; മകളുടെ പിറന്നാളിന് വിളിക്കാത്തതിലുളള സങ്കടം പങ്കുവെച്ച് ബാല

മകൾ പാപ്പു (അവന്തികയുടെ) പിറന്നാളിന് ആരും തന്നെ വിളിക്കാത്തതിലുള്ള വിഷമം പങ്കുവച്ച് സിനിമാ നടൻ ബാല. ആരൊക്കെ മറന്നാലും പാപ്പുവിന് അച്ഛനുണ്ടെന്നും മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ബാല ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ മരിച്ചാലും ശരി, ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം എൻറെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എൻറെ മകൾ. മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാനാവില്ല. ഇത്രയും നേരം കാത്തിരുന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ, എന്റെ വീട്ടിലെ ആളുകൾ ആരു ഒരാൾ പോലും എന്നെ വിളിച്ചില്ല, ആരും എന്നോട് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ചോദിച്ചില്ല. എൻറെ സ്വന്തം മകൾക്ക് അച്ഛനില്ലേ, ഒരുത്തനെങ്കിലും എന്നെ വിളിച്ചോ, ആർക്കെങ്കിലും എന്നെ വിളിക്കാമായിരുന്നില്ലേ. എല്ലാവരും മറന്നു എന്നും ബാല ഫേസ് ബുക്ക് വീഡിയോയിൽ പറഞ്ഞു. പാപ്പു നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകൾക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്, ഡാഡിയുണ്ട്, ഹാപ്പി ബർത്ത് ഡേ പാപ്പു.’’ബാല വീഡിയോയിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!