Kerala

മദ്യപാന ശീലം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു : വനിത കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി

മദ്യപാന ശീലം കുടുംബബന്ധങ്ങളെ ശിഥിലമാക്കന്ന കാഴ്ചകളാണ് വനിത കമീഷൻ നടത്തുന്ന അദാലത്തുകളിലുടനീളം കാണാൻ കഴിയുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. കുമളി വ്യാപാര ഭവനില്‍ നടന്ന ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മദ്യം, അത് ഉപയോഗിക്കുന്ന ആളിനെ മാത്രമല്ല അവരുടെ കുട്ടികളെയും, കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നു. നല്ല കുടുംബ അന്തരീക്ഷത്തിന് മാത്രമേ കുട്ടികൾക്ക് നല്ല ഭാവി നൽകാനാവൂ. അതുകൊണ്ട് മക്കളെയോർത്തെങ്കിലും മദ്യപാന ശീലം ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു. കൗൺസിലിംഗിലൂടെയും , ബോധവത്കരണ ക്ലാസ്സുകളിലൂടെയും ഇത്തരം ശീലങ്ങൾ ഒഴിവാക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ് വനിത കമ്മീഷൻ. കുടുംബ വിഷയങ്ങൾക്ക് പുറമെ അയൽപക്ക പ്രശ്നങ്ങൾ ,വഴിത്തർക്കം എന്നിവയും അദാലത്തിൽ പരിഗണിക്കപ്പെട്ടു. ആകെ ലഭിച്ച 41 പരാതികളിൽ 11 എണ്ണത്തിലും പൂർണ്ണമായ തീർപ്പുണ്ടാക്കാൻ കഴിഞ്ഞു. മൂന്ന് എണ്ണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. സൈക്കോളജിസ്റ് , നിയമവിദഗ്ധൻ , ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ കമ്മീഷൻ അംഗത്തെ സഹായിക്കുന്നതിനായി അദാലത്തിൽ പങ്കെടുത്തു.ചിത്രം: കുമളി വ്യാപാര ഭവനില്‍ നടന്ന വനിത കമ്മീഷൻ അദാലത്തിൽ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പരാതി കേൾക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!