മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ.വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്ത് വന്നത്. വീണാ വിജയൻ കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയറിഞ്ഞാൽ കേരളം ഞെട്ടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ പുറത്ത് വിടുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. രേഖകൾ പുറത്ത് വിട്ടാൽ കേരളം ഞെട്ടുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
കര്‍ത്തയുടെ അക്കൗണ്ടില്‍ നിന്ന് വന്നത് രണ്ടിരട്ടി പണം. വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്ക് മാത്രം കരിമണല്‍ കമ്പനിയുടെ പണം എത്തി. ഒരു സേവനവും നൽകാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂൾ സോഫ്റ്റ്‌വെയര്‍ എന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എക്‌സലോജിക് കമ്പനി മൊഴിമാറ്റി പറഞ്ഞെന്ന് ആരോപിച്ച മാത്യു കുഴല്‍നാടന്‍ വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ എത്ര രൂപ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമാകുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ മൗനം വെടിഞ്ഞ് ഉത്തരങ്ങൾ പറയാൻ തയ്യാറാകണം. വീണയ്ക്ക് പണം നൽകിയ കമ്പനികൾ വേറെയുമുണ്ട്. വീണയുടെ കമ്പനി സിഎംആർഎലിന് എന്ത് സേവനം ചെയ്തു. നികുതി അടച്ചിട്ടുണ്ടോ എന്നത് ചോദ്യമല്ല.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു.കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

