Local

മുല്ലപ്പൂവ് കൈമുഴം കൊണ്ട് അളന്ന് വിൽപന; ആറ് കച്ചവടക്കാർക്കെതിരെ കേസ്

കാക്കനാട്: കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വിൽപന നടത്തിയതിന് ആറ് കച്ചവടക്കാർക്കെതിരെ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാൽ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു.

മുല്ലപ്പൂവ് വിൽക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലിൽ അളന്നോ ത്രാസിൽ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. ഓണക്കാലത്ത്‌ റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളിൽ ലീഗൽ മെട്രോളജി അപൂർവമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാൽ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും. അതിനാൽ സ്കെയിൽ ഉപയോഗിച്ച് അളക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. ഇന്ത്യയിൽ മുല്ലപ്പൂ വിൽക്കുന്നതിൽ ഒന്നാം സ്ഥാനത്ത് തമിഴ്നാടാണ്.

50-ൽ അധികം ഇനത്തിൽ മുല്ലപ്പൂ ലഭ്യമാണെങ്കിലും മൂന്നിനം മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. മധുര മല്ലി അല്ലെങ്കിൽ ഗുണ്ടുമല്ലി, ജാതിമല്ലി അല്ലെങ്കിൽ പിച്ചി, മുല്ല എന്നീ ഇനങ്ങളാണ് വിപണിയിൽ വിൽക്കുന്നത്. പ്രാദേശിക വിപണികളിൽ മുല്ലപ്പൂവിന് ആവശ്യക്കാരേറെയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!