Kerala News

പുരാവസ്തു തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാട്: സുധാകരനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും.രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫിസിലാണ് സുധാകരനെ ചോദ്യം ചെയ്യുക. മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽവച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയതായി മോന്‍സന്റെ മുൻ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് മുഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇത് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.അതേസമയം കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. മോൻസൺ മാവുങ്കലുമായുളള സാമ്പത്തിക ഇടപാടിലെ കളളപ്പണ കേസിലാണ് ഡിഐജിയെ ചോദ്യംചെയ്തത്. മോൻസന്റെ അക്കൗണ്ടിൽ നിന്ന് ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണകളായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ മോൻസന്റെ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജിയുടെ മൊഴി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!