Kerala News

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പത്ത് ഏക്കര്‍, 3000 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ്, നാളെയും ചര്‍ച്ച

വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിനെതിരെ നടക്കുന്ന സമരം ശക്തമാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പുതിയ നിര്‍ദേശവുമായി മന്ത്രിസഭാ ഉപസമിതി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നല്‍കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനും തീരുമാനമായി.

രണ്ടിടങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യം 335 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് ലഭ്യമാക്കും. ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കാും മുന്‍ഗണന നല്‍കുക. ഇവരെയെല്ലാം വാടക വീടുകളിലേക്ക് മാറ്റും. വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കാനും മന്ത്രിസഭ ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു.

ചര്‍ച്ച നാളെയും തുടരും. ഭൂമി കൈമാറ്റത്തില്‍ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന് ശേഷം ഉപസമിതി യോഗം വീണ്ടും ചേരും. മുഖ്യമന്ത്രിയേയും യോഗ തീരുമാനം ധരിപ്പിക്കും. സമരക്കാരുമായും ചര്‍ച്ച നടത്തും.
മന്ത്രിമാരായ എം വി ഗോവിന്ദന്‍,ആന്റണി രാജു അഹമ്മദ് ദേവര്‍കോവില്‍ വി.അബ്ദുറഹിമാന്‍ ,കെ രാജന്‍ ,ചിഞ്ചു റാണി എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കും വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ തന്നെ വാടകയ്ക്ക് വീടെടുത്ത് നല്‍കണം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തില്‍ വേണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!