ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐ, എന്‍ഫോഴ്സെന്റ് ഡയറക്ട്രേറ്റ് കേസുകള്‍ അവസാനിപ്പിക്കാമെന്ന സന്ദേശം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ട്വിറ്ററിലൂടെയാണ് സിസോദിയ ഇക്കാര്യം അറിയിച്ചത്.
‘എനിക്ക് ബിജെപിയില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയില്‍ ചേരുക. നിങ്ങള്‍ക്കെതിരായ സിബിഐ, ഇ.ഡി.കേസുകള്‍ അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ – സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിചമച്ചതാണെന്ന് ആവര്‍ത്തിച്ച സിസോദിയ നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂവെന്നും വെല്ലുവിളിച്ചു.
എന്നാല്‍ തന്നെ പാട്ടിലാക്കാന്‍ നോക്കുന്ന ബിജെപിയിലേക്ക് തല പോയാലും താന്‍ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബിജെപിക്കുള്ള എന്റെ മറുപടി ഇതാണ്- ഞാന്‍ രജ്പുത് ആണ്. മഹാറാണാ പ്രതാപിന്റെ പിന്‍ഗാമി. എന്റെ തല വെട്ടിമാറ്റാം. പക്ഷേ അഴിമതിക്കാരായ ഗൂഢാലോചനക്കാരുടെ മുന്നില്‍ ഞാന്‍ തലകുനിക്കില്ല. എനിക്കെതിരെയുള്ള എല്ലാ കേസുകളും കള്ളമാണ്. നിങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടത് ചെയ്യൂ.’ സിസോദിയ മറുപടി നല്കി.
വിവാദ മദ്യനയത്തിലെ ക്രമക്കേടുകളെച്ചൊല്ലി തലസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളുടെ പരിശോധനകളും രാഷ്ട്രീയപ്പോരും തുടരുന്നതിനിടയിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് സിസോദിയ രംഗത്തെത്തിയിട്ടുള്ളത്.

