Entertainment News

ഈശോ ക്ക് പിന്നാലെ ചേര യും; വിവാദമായി ചിത്രത്തിന്റെ പോസ്റ്റർ

നിമിഷ സജയനും റോഷന്‍ മാത്യവും ഒന്നിക്കുന്ന ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെയാണ് റിലീസായത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റർ മതവികാരം ഇളക്കിവിട്ടെന്ന് ആരോപിച്ച് വിവാദമായിരിക്കുകയാണ്.
മൈക്കലാഞ്ചലോയുടെ വിഖ്യാത സൃഷ്ട്രിയായ പിയേത്തയുടെ മാതൃകയില്‍ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദമായിരിക്കുന്നത് .

ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയെ ട്രോള്‍ ചെയ്യുന്ന പടമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചതിന് താഴെ ഒരാള്‍ കമന്റുമായി എത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്യുന്നതൊക്കെ അതിരുവിടുന്നെന്ന മുന്നറിയിപ്പും കമന്റായി ഇട്ടവരുണ്ട്. ഇത്തരം പോസ്റ്ററുകള്‍ ഇറക്കും മുന്‍പ് ശരിക്കും ചിന്തിക്കണമായിരുന്നുവെന്നും ചിലര്‍ കുറിച്ചു.
. പി.സി ജോര്‍ജിനെ വിളിച്ച് ഇതിനൊരു അവസാനമുണ്ടാക്കണമെന്നാണ് ചിലർ കമന്റ് ചെയ്തത്.
പോസ്റ്റര്‍ ഇറങ്ങിയതും കുറേ കുരുകള്‍ പൊട്ടാനുണ്ടെന്ന കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു

എന്നാല്‍, ഈശോ വിവാദം കെട്ടടങ്ങും മുന്നേ തന്നെ ചേരയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ സംഭവം ട്രോളികൊണ്ട് രംഗത്തെത്തിയവരുമുണ്ട്.

നജീം കോയ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് അരുണ്‍ എം.സിയാണ്. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. അലക്‌സ് പുളിക്കല്‍ ആണ് ഛായാഗ്രഹണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!