Local News

ഓണത്തിന് മിൽമ കോഴിക്കോട് ഡെയറിക്ക് റിക്കോർഡ് പാൽ വിൽപന

മിൽമ കോഴിക്കോട് ഡെയറിക്ക് ഈ തിരുവോണത്തിന് പാൽ വിൽപനയിൽ സർവ്വകാല റിക്കോർഡ്. ഉത്രാടം നാളിൽ മാത്രം 4,03,056 ലിറ്റർ പാൽ വിൽപന നടത്തി. ഓണത്തോടനുബനധിച്ച് അഞ്ചദിവസങ്ങളിലായി 10, 37,483 ലിറ്റർ പാൽ 1,81,691 ലക്ഷം കിലോ തൈര്, 7000 കിലോ പാലട , 20000 ലിറ്റർ ഐസ്ക്രീം, 6000 കിലോ പേഡഎന്നിവ വിൽപന നടത്തി. കോ വിഡ് സാഹചര്യത്തിൽ പോലും പാൽ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനവും തൈര് വിൽപനയിൽ അഞ്ച് ശതമാനവും വർദ്ധനവ് നേടുവാൻ സാധിച്ചു. ഈ ഓണത്തിന് മലബാറിലെ ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന് സംഭരിച്ച പാൽ മാത്രമാണ് ഓണം വിൽപ്പനക്ക് ഉപയോഗിച്ചത് എന്നത് എടുത്ത് പറയാവുന്ന നേട്ടമാണ്. നമുക്ക് അന്യസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെ ആ ശ്രയിക്കേണ്ടി വന്നിട്ടില്ല എന്നത് പ്രത്യേകതയാണ്. ഈ ഓണത്തിന് എല്ലാ ഉപഭോക്താക്കൾക്കും ആവശ്യാനുസരണം മിൽമ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ വിധ സജീജകരണങ്ങളും ഒരിക്കിയിരുന്നുവെന്ന് കോഴിക്കോട് ഡെയറി സീനിയർ മാനേജർ ശ്രീ. ഷാജിമോൻ കെ.കെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!