രാജ്യത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്. ലിറ്ററിന് 15 മുതൽ 20 പൈസ വരെ രാജ്യത്തെമ്പാടുമായി പെട്രോൾ വില കുറഞ്ഞു . പെട്രോളിന് പുറമെ ഡീസൽ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു ലിറ്റർ ഡീസലിന് 18 മുതൽ 20 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്.
കൊൽക്കത്തയിൽ പെട്രോൾ 101.93 രൂപയും ഡീസൽ ലിറ്ററിന് 92.13 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില നൂറ് രൂപയിൽ താഴെയാണ്. 99.32 രൂപ. 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഡീസൽ വിലയിലും 18 പൈസയുടെ കുറവുണ്ടായിട്ടുണ്ട്. 93.66 രൂപയാണ് ഒരു ലിറ്ററിന് വില.
ഡൽഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 പൈസ കുറഞ്ഞു. ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ ഇന്നത്തെ വില 101.64 ആണ്. തലസ്ഥാനത്ത് ഡീസൽ വിലയും നൂറിന് അടുത്ത് നിൽക്കുകയാണ്. ഒരു ലിറ്ററിന് 89.07 പൈസാണ് പുതുക്കിയ വില. 35 ദിവസങ്ങൾക്ക് ശേഷമാണ് പെട്രോൾ വില കുറയുന്നത്.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.66 രൂപയും ഡീസലിന് 96.64 രൂപയുമായി. പെട്രോൾ വില നൂറ് കടക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം മുംബൈ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 107.83 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ വില. 20 പൈസയാണ് ഡീസലിനും പെട്രോളിനും ഇന്ന് ഉണ്ടായിരിക്കുന്നത്.