ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ താന്‍ തരണ്‍ ജില്ലയിലെ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍. പുലര്‍ച്ചെ മേഖലയില്‍ പട്രോളിംഗ് നടത്തിയ ബിഎസ്എഫ് സംഘമാണ് നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയത്. ബിഎസ്എഫ് സംഘത്തിന് നേരെ നുഴഞ്ഞുകയറ്റക്കാര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.