Kerala News

സഹോദരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധ ശിക്ഷ

സഹോദരനെ തലക്ക് അടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധ ശിക്ഷ. 2021ഒക്ടോബറിൽ ആനച്ചാല്‍ ആമക്കണ്ടത്ത് നടന്ന സംഭവത്തിലാണ് ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച കേസില്‍ മരണംവരെ തടവാണ് ശിക്ഷ. മറ്റുകേസുകളിലായി 92 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കുട്ടികളുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണ് കേസിലെ പ്രതി.

വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.

കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ആറുവയസ്സുകാരനെയും മാതാവിനെയും ആക്രമിച്ചപ്പോള്‍ 14 വയസ്സുകാരിയും മുത്തശ്ശിയും സമീപത്തെ മറ്റൊരു ഷെഡ്ഡിലായിരുന്നു താമസം. ഇവിടെയെത്തിയ പ്രതി ഇവരെയും ആക്രമിച്ചു. തുടര്‍ന്ന് 14 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് ചോരയില്‍കുളിച്ചുകിടക്കുന്ന ആറുവയസ്സുകാരനെയും മാതാവിനെയും കാണിച്ചുകൊടുത്തു. പിന്നീട് പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!