Kerala News

പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്‌റൂം കഴുകിച്ചു; നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കെതിരെ പരാതി

നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്‌റൂം കഴുകിച്ചെന്ന് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ആശുപത്രി ജീവനക്കാര്‍ ഇവരോട് ക്രൂരത കാണിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്‌റൂം വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി. ഈ മാസം ഇരുപതിനാണ് ആസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്‌റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ യുവതിയെ കൊണ്ട് ബാത്ത്‌റൂം പൂര്‍ണമായി വൃത്തിയാക്കിച്ചത്. ആസാം സ്വദേശികളായ യുവതിക്കും ഒപ്പമുളള അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി.

ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴിഫാമില്‍ ജോലി ചെയ്യുന്നവരാണ് ഈ കുടുംബം എന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!