അടുത്ത അധ്യയനവര്‍ഷംമുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്സ് സ്കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന് ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി.പെട്ടെന്ന് സ്കൂളുകൾ മിക്സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്കൂളുകൾ മിക്സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ ഗേള്‍സ് സ്കൂളുകളും ബോയ്സ് സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും എന്നാല്‍ അത് ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാവുന്ന കാര്യമല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.ബാലാവകാശകമ്മീഷന് ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോ എന്നും അടുത്ത വര്‍ഷം മുതല്‍ എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കുന്നതിലെ പ്രായോഗികതയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചകളാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
കേരളത്തിൽ 280 ഗേൾ സ്കൂളുകളും 164 ബോയ്സ് സ്കൂളുമാണുള്ളത്. എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്ന ഉത്തരവ് സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയാലും സ്വകാര്യ സ്കൂളുകളിൽ ഇത് വെല്ലുവിളിയാകും. ഇക്കാര്യത്തിലുള്ള വിദ്യാഭ്യാസവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ ഇന്നുണ്ടാകും. ബാലാവകാശ കമ്മീഷൻ ഉത്തരവിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. ഇക്കാര്യത്തിൽ വിവിധ സംഘടനകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്.

