പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കുനേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷി(49)നാണ് അടിയേറ്റത്. തലയ്ക്കു പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആക്രമണമുണ്ടായതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസിസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത് എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.