ജില്ലയില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ജൂണ്‍ 25വരെ 4 മുതല്‍ 8 മാസം പ്രായമുള്ള പശുക്കിടാങ്ങള്‍ക്കും എരുമക്കിടാങ്ങള്‍ക്കുമാണ് പ്രതിരോധകുത്തിവെയ്പ് നടത്തുന്നത്. പശുക്കളില്‍ വന്ധ്യത, ഗര്‍ഭഛിദ്രം, മറുപിള്ള വീഴാതിരിക്കല്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ രോഗം മനുഷ്യരിലും മാരകമായ രോഗം വരുത്തുവാന്‍ സാധ്യതയുണ്ട്.ഈ കുത്തിവെയപ് എടുക്കുന്നതോടെ പശുക്കുട്ടിക്ക് ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി ലഭിക്കും. കുത്തിവെയ്പ് എടുക്കുന്ന എല്ലാ കന്നുകുട്ടികളുടെയും ചെവിയില്‍ ഇയര്‍ടാഗ് ഘടിപ്പിക്കുന്നതായിരിക്കും. ഈ സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ബ്രൂസല്ലാ പ്രതിരോധ കുത്തിവെയ്പ് ക്യാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ദീപക്.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടടര്‍ ഡോ. ഷീബാ സെബാസ്റ്റ്യന്‍, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജസ്റ്റിന് ജേക്കബ് അധികാരം, തൊടുപുഴ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനീറ്റ ജോര്‍ജ്ജ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സാനി തോമസ്, ക്ഷീരവികസന വകുപ്പ്, കോലാനി ആപ്കോസ് വൈസ് പ്രസിഡന്റ് സുകുമാരന്‍.റ്റി.ജി, എ.എഫ്.ഒ അസീസ് പി ഹമീദ്, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ മണികണ്ഠന്.ബി, ദീപ.എ, താജുനിസ.കെ.കെ, ഡി.എഫ്.ഐ ആഗിമോള്‍ ആന്റണി, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.