Kerala

അൻസിലിന്റെ സർട്ടിഫിക്കറ്റ് വ്യാജം: കേരള സർവകലാശാലയെ വഞ്ചിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആർ

തിരുവനന്തപുരം∙ കെഎസ്‌യു നേതാവ് അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതായി എഫ്ഐആർ. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അതു യഥാർഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സർവകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും കന്റോൺമെന്റ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. കേരള സർവകലാശാല റജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2013–2016 അധ്യയനവർഷത്തിൽ കേരള സർവകലാശാലയിൽനിന്നും ബികോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് അതിൽ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടതായി എഫ്ഐആറിൽ പറയുന്നു. ഐപിസി 465, 466, 468, 471, 420 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഐപിസി 465 (വ്യാജരേഖ ചമയ്ക്കൽ). ഈ വകുപ്പ് അനുസരിച്ച് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഐപിസി 466 (സർക്കാർ രേഖ വ്യാജമായി ഉണ്ടാക്കുക). ഏഴുവർഷംവരെ തടവും പിഴയും ലഭിക്കാം. 468 (കബളിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ). ഏഴുവർഷംവരെ തടവും പിഴയും. ഐപിസി 471(വ്യാജരേഖ യഥാർഥ രേഖ എന്ന പേരിൽ ഉപയോഗിക്കുക). ഏഴുവർഷംവരെ തടവും പിഴയും ലഭിക്കാം.

കെഎസ്‌യു സംസ്ഥാന കൺവീനറാണ് അൻസിൽ ജലീൽ. അൻസിലിന്റേതെന്ന പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റിന്റെ സീരിയൽ നമ്പർ കേരള സർവകലാശാലയുടേത് അല്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്ന ആൾ ആ സമയത്ത് വിസി ആയിരുന്നില്ലെന്നും സർവകലാശാല, ഡിജിപിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു സർട്ടിഫിക്കറ്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നും അൻസിൽ ജലീൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!