Kerala News

അറിയിപ്പുകൾ

സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് വർക്കർ, സെക്യൂരിറ്റി/ നൈറ്റ് വിമൻ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ജൂലൈ 7 നകം നൽകണം. വെള്ളപേപ്പറിൽ ഫോട്ടോപതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്‌സ്, പൂജപ്പുര-12 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471-2344245.

ലോഗോ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് തെയ്യം-കല- അക്കാദമിക്കായി ലോഗോ ക്ഷണിച്ചു. ലോഗോ ജൂലൈ 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0490 2990361, 8301043162, www.nctichkerala.org.

വ്യാവസായിക പരിശീലന വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണു യോഗ്യത. ഡാറ്റ ബേസ് / ആപ്ലിക്കേഷൻ സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർ്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30നു രാവിലെ 11ന് തിരുവനന്തപുരം വികാസ് ഭവനിലെ തൊഴിൽ ഭവനിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഡെപ്യൂട്ടേഷൻ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫീസിൽ സ്റ്റേറ്റ് എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും.

വാഹനങ്ങൾ വാടകയ്ക്ക് ആവശ്യമുണ്ട്

പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ നിന്ന് പരീക്ഷ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് മീഡിയം മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹനം ആവശ്യമുണ്ട്. ഇ-ദർഘാസുകൾ ജൂൺ 24ന് വൈകിട്ട് 4.45നകം അപ്‌ലോഡ് ചെയ്യണം.
www.etenders.kerala.gov.in ൽ (TenderID 2022_CGE_495398_1) ഇ-ദർഘാസ് അപ്‌ലോഡ് ചെയ്യണം. ദർഘാസ് ഫീസും, നിരതദ്രവ്യവും സൈറ്റ് മുഖേന കൈമാറ്റം ചെയ്യണം. വിശദവിവരങ്ങൾക്ക്: പരീക്ഷാകമ്മീഷണറുടെ കാര്യാലയം, എഫ് സെക്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം (ഫോൺ നം: 0471 2546825).

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. seretary@kkvib.org എന്ന ഇ-മെയിലിലും അയയ്ക്കാം.

അക്കൗണ്ട്‌സ് ഓഫിസർ കരാർ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെയിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ട്‌സ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: aquaculturekerala@yahoo.co.in.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2021 സെപ്റ്റംബറിൽ നടത്തിയ ഡിഫാം പാർട്ട് 2, 2022 മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട് 1 പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

ഗ്രാമീണ ഗവേഷക സംഗമത്തിന് അപേക്ഷിക്കാം

ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പരിപാടിയുടെ ലോഗോയുടെയും മെമന്റോയുടെയും രൂപകല്പനാ മത്സരവും കൗൺസിൽ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രൂപകൽപ്പനകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കും. ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നത്തിന്റെയും ലോഗോ, മെമന്റോ എന്നിവയുടെ രൂപകല്പന മത്സരത്തിന്റെയും വിശദവിവരങ്ങൾ www.kscste.kerala.gov.in ൽ ലഭിക്കും.

സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ: 51,400-1,10,300. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ജീവനക്കാർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എൻ.ഒ.സി ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 20ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

തിരുവനന്തപുരം പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപ ഹോണറേറിയം. ഒരു വർഷത്തെ കരാർ നിയമനമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ / സെലക്ഷൻ ഗ്രേഡ് ലക്ചറർ / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷ നൽകാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം 27 ന് വൈകിട്ട് 5 നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2737246.

തദ്ദേശ സ്പോർട്സ് കൗൺസിൽ: തീയതി നീട്ടി

തദ്ദേശ സ്വയംഭരണ സ്പോർട്സ് കൗൺസിലുകളിൽ അംഗങ്ങളാകുന്നതിനു പ്രാദേശിക സ്പോർട്സ് ക്ലബുകൾ, സംഘടനകൾ എന്നിവർക്കുള്ള ജില്ലാതല രജിസ്ട്രേഷൻ ജൂലൈ 20 വരെ നീട്ടി. 1860ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്റെയോ 1955ലെ തിരുവിതാംകൂർ – കൊച്ചി സാഹിത്യ ശാസ്ത്ര, ധർമാർഥ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്പോർസ് ക്ലബുകൾ, സംഘടനകൾ തുടങ്ങിയവർ അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം പ്രവർത്തിക്കുന്ന ജില്ലയിലെ ജില്ലാ സ്പോർട്സ് കൗൺസിലിൽ നേരിട്ടോ രജിസ്റ്റേഡ് തപാൽ മുഖേനയോ സ്പോർട്സ് ചട്ടം 62ൽ (അധ്യായം – 8) പ്രതിപാദിക്കുന്ന ഫോം എച്ച് മുഖേന 500 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിലുമായി ബന്ധപ്പെടണം.

സൗജന്യ മത്സര പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി ലെവൽ, കെ.എ.എസ് എന്നീ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. ജൂലൈ നാലിന് ആരംഭിക്കുന്ന പരിശീലനത്തിനു ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 30നു മുമ്പ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ഓഫിസിൽ ലഭിക്കും.

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു

എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജീവനക്കാരനെ സഹപ്രവർത്തകരായ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ അഡ്വക്കറ്റ് ജനറൽ ഓഫിസ് സെക്രട്ടറിക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും നിർദേശം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!