പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേര് നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു.
മാണിയുടെ സ്വപ്നപദ്ധതിയായിരുന്നു ബൈപാസ് റോഡ്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു. 1964 മുതല്‍ 2019 വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു കെ എം മാണി.
പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് ഇട്ടതിനെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്തു. പാലായില്‍ ജനറല്‍ ആശുപത്രി അനുവദിപ്പിക്കുവാനും അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ കെ എം മാണിയുടെ സ്മരണയ്ക്ക് ഇത്തരമൊരു തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനും നന്ദിയെന്ന് കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.