നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയില്‍. ഏത് സാഹചര്യത്തിലാണ് ഈ നിബന്ധന അംഗീകരിച്ചതെന്നും തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്ക്കായാണെന്നും രോഗബാധിതര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞിരുന്നു. എന്നാല്‍ കേരളസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

