സംസ്ഥാനത്തെ ട്രഷറികളിൽ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന രണ്ടായിരം രൂപ നോട്ടുകൾ സ്വീകരിക്കാൻ സർക്കാർ നിർദേശം. എന്നാല്‍ ട്രഷറികളില്‍ നിന്ന് നോട്ടുകള്‍ മാറി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നേരത്തെ ഓഫിസര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ ട്രഷറികളിൽ നോട്ടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി.