Kerala News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍കുടുങ്ങിയ സംഭവം; ഹർഷിനക്ക് മതിയായ നഷ്ടപരിഹാരം നൽകണം; വനിതാ കമ്മിഷൻ

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി അഞ്ച് വര്‍ഷമായി ദുരിതമനുഭവിക്കുന്ന ഹര്‍ഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍.മെഡിക്കൽ കുറ്റകൃത്യം നടത്തിയവരാണ് ഹർഷിനക്ക് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വിമര്‍ശിച്ചു.നഷ്ടപരിഹാരം നൽകാൻ വനിതാ കമ്മിഷന്‍ എല്ലാ പിന്തുണയും നൽകുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം നല്‍കാന്‍ സഹായിക്കുമെന്നുമെന്നും പി സതീദേവി പറഞ്ഞു

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കുക, .ആരോഗ്യ മന്ത്രി ഉറപ്പുകള്‍ പാലിക്കുക, കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നിരിക്കുകയാണ് ഹര്‍ഷിന.

ശസ്ത്രക്രിയ നടന്ന 2017 മുതല്‍ അഞ്ച് വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. ഇത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രി നേരിടെത്തി പ്രശ്‌ന പരിഹാരം ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ ഇരുവരെ പാലിക്കപ്പെട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!