National News

പ്രണയം നിരസിച്ചു : പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു

പ്രണയനൈരാശ്യത്തെ തുടർന്ന് പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

ബെരാച്ച് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മാലിഖേഡി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബെരാച്ച് സ്റ്റേഷനിലെ കോൺസ്റ്റബിളായ സുഭാഷ് ഖരാദിയാണ് ആക്രമണത്തിന് പിന്നിൽ. പ്രണയം നിരസിച്ച പെൺകുട്ടിയെ സുഭാഷ് വെടിവച്ചു. തടയാൻ ശ്രമിച്ച പിതാവിനും വെടിയേറ്റു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിന് ശേഷം കോൺസ്റ്റബിൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!