Kerala News

ഒരു മുന്നണിക്കും പിന്തുണ നൽകില്ല;തൃക്കാക്കരയില്‍ നിലപാട് വ്യക്തമാക്കി ജനക്ഷേമ സഖ്യം

തൃക്കാക്കരയില്‍ നിലപാട് പ്രഖ്യാപിച്ച് ട്വന്റി ട്വന്റി. ഒരു മുന്നണിക്കും പുന്തുണയില്ലെന്ന് ട്വന്റി-20യുടേയും ആം ആദ്മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം അറിയിച്ചു.ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇത് കാരണമാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം. ജനക്ഷേമ സഖ്യം ജയപരാജയം നിർണയിക്കുന്ന ശക്തിയായി മാറി. അണികൾ രാഷ്ട്രീയ പ്രബുദ്ധതയോടെ വോട്ട് ചെയ്യണമെന്നും നിലപാട് പ്രഖ്യാപിച്ച്കൊണ്ട് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.

ആരെയും ഭയപ്പെടേണ്ട കാര്യമില്ല. തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം. പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വീഴരുത്. ജനങ്ങൾ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വിവേകത്തോടെ വോട്ട് ചെയ്യണം. ജനങ്ങൾ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കപ്പെടട്ടേ’- സാബു എം ജേക്കബ് പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!