ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. നികുതി കൂട്ടിയപ്പോഴുണ്ടായ അധികവരുമാനം മറച്ചുവയ്ക്കുന്നു. 6000 കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായത്. ഈ അധികവരുമാനം സംസ്ഥാനം വേണ്ടെന്ന് വയ്ക്കണം. എന്നാല്‍ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില കുറയു. തൃക്കാക്കരയില്‍ നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് വിപണിയില്‍ തക്കാളിയുടെ വിലയാണെന്നും . വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.അതേസമയം വെണ്ണലയിലെ പരിപാടിയിലേക്ക് പി സി ജോര്‍ജിനെ ക്ഷണിച്ചത് ആരാണെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജ് പരിപാടിക്കെത്തിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. മുന്‍ എറണാകുളം ഡിസിസി സെക്രട്ടറി എംബി മുരളീധരനാണോ ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.