National News

സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം തുടങ്ങാനൊരുങ്ങി ഇന്ത്യ

സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം വൈകാതെ ഇന്ത്യയിൽ തുടങ്ങുമെന്ന്​ സൂചന. ആഗസ്​റ്റോടെ ഇന്ത്യയിൽ ഉൽപാദനം തുടങ്ങാനുള്ള നീക്കങ്ങളാണ്​ റഷ്യ നടത്തുന്നത്​. റഷ്യയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഡി.ബി വെങ്കിടേഷ്​ വർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​.
​േ​ഡാ.റെഡ്ഡീസ്​ ലബോറട്ടറിയാണ്​ സ്​പുട്​നിക്​ വാക്​സിന്‍റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്​. ഇതുവരെ 2.10 ലക്ഷം ഡോസ്​ സ്​പുട്​നിക്​​ വാക്​സിൻ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തിട്ടുണ്ട്​. ആദ്യം ഒന്നര ലക്ഷം ഡോസ്​ വാക്​സിനും പിന്നീട്​ 60,000 ഡോസ്​ വാക്​സിനുമാണ്​ ഇറക്കുമതി ചെയ്​തത്​.

മെയ്​ അവസാനത്തോടെ 30 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിലേക്ക്​ ഇറക്കുമതി നടത്തും. ജൂൺ അവസാനത്തോടെ വാക്​സിൻ ഇറക്കുമതി 50 ലക്ഷമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 850 മില്യൺ വാക്​സിൻ ഡോസുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കങ്ങളാണ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!