കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് റെയ്ഡില്‍ കോഴിക്കോട് മൊകവൂര്് കൈപ്പുറത്ത് ് പ്ലാസ്റ്റിക്ക് ബാരലുകളില്‍ സൂക്ഷിച്ച നിലയില്‍ 150 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി.ചേളന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തു.സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീന്‍ദയാല്‍, ഷൈനി,അനുരാജ്,ഡ്രൈവര്‍ സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് കുമാറിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇക്കാലയളവില്‍ 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും മേല്‍ കേസുകളില്‍ നിന്നായി ആറായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.