കുന്ദമംഗലം ടൗണ്‍ കെ.എം.സി.സി പെരുന്നാളിനോടനുബന്ധിച്ച് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മാംസകിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അരിയില്‍ അലവി വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിറ്റ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ പ്രദേശത്തെ വീടുകളില്‍ എത്തിച്ച് നല്‍കി. കുന്ദമംഗലം ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍. സദക്കത്തുള്ള, ജനറല്‍ സെക്രട്ടറി എം.കെ സഫീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കണിയാറക്കല്‍ മൊയ്ദീന്‍ കോയ, എന്‍.എം യൂസഫ്, 23ാ ം വാര്‍ഡ് മെമ്പര്‍ എം. ബാബുമോന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് ഷമീര്‍ ഐ.മുഹമ്മദ് കോയ കുന്ദമംഗലം, മുഹമ്മദലി ആനപ്പാറ, അമീൻ എം.കെ ,മുസ്തഫ പുറ്റാട്ട്, ബഷീര്‍ പൊയിലില്‍, നിസാര്‍, , സഫീദ് കെ.സി, ഇബ്രാഹിം ഇ.വി, തുടങ്ങിയവര്‍ സംബന്ധിച്ചു.
കുന്ദമംഗലം കെ.എം.സി.സിയും ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റിയും ചേര്‍ന്ന് ഒട്ടനവധി സേവനങ്ങളാണ് നടത്തിവരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ഭക്ഷണകിറ്റ് വിതരണം ചെയ്തിരുന്നു. കൂടാതെ പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുകയും രോഗികള്‍ക്ക് മരുന്നും മറ്റ് ആവശ്യവസ്തുക്കളും എത്തിക്കുകയും സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തിരുന്നു. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് അഷ്‌റഫ് പുല്‍പ്പറമ്പില്‍, സുല്‍ഫിക്കര്‍ അലി, സാക്കിര്‍ പുറ്റാട്ട്, റിഷാല്‍ അരിയില്‍ എന്നിവരാണ്. നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ കുന്ദമംഗലം മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

