രണ്ടാം ക്ലാസുകാരിയുടെ ചിത്രം: ഓണ്‍ലൈന്‍ ലേലത്തില്‍ കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ശിവഗാമി എന്ന രണ്ടാം ക്ലാസുകാരി വലിയ ആവേശത്തിലാണ് രക്ഷിതാക്കള്‍ക്കൊപ്പം പി.ടി.എ റഹീം എം.എല്‍.എയുടെ അടുത്തെത്തിയത്. താന്‍ വരച്ച ചിത്രം ഓണ്‍ലൈന്‍ ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയ 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് എം.എല്‍.എയെ ഏല്‍പ്പിക്കുവാനായി.
23×17 ഇഞ്ച് വലിപ്പത്തില്‍ കാന്‍വാസില്‍ അക്വാലിക് കളറുപയോഗിച്ചാണ് ആമിയെന്ന് വിളിപ്പേരുള്ള ശിവഗാമി ചിത്രം വരച്ചത്. മുക്കത്തുള്ള ഒരു കലാസ്വാദകനാണ് ഇത് ലേലത്തിലെടുത്തത്.
എം.ഇ.എസ് രാജാ റസിഡന്‍ഷ്യല്‍ സ്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി ചാത്തമംഗലം വെള്ളന്നൂരിലെ ശ്രീകുമാര്‍ മാവൂരിന്‍റേയും രശ്മിയുടേയും മകളാണ്.
ആഘോഷമില്ലാതെ പെരുന്നാൾ
പെരുന്നാൾ പണം ആതുരസേവനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊടിയത്തൂർ കൊളായിൽ കുടുംബാംഗങ്ങൾ. 106000 [ഒരു ലക്ഷത്തി ആറായിരം] രൂപയാണു് CMRDF ലേക്കു് നൽകിയത്.കൊളായിൽ PP അഹമ്മദ് കുട്ടി ഹാജിയുടേയും AM കദീശുമ്മയുടേയും മക്കളും പേരമക്കളും അടക്കമുള്ളവരാണ് പെരുന്നാൾ പണം ഒരുക്കൂട്ടി നൽകിയത്.2018ലെ വെള്ളപൊക്ക കാലത്ത് 136000 [ഒരു ലക്ഷത്തി മുപ്പത്താറായിരം] രൂപ കുടുംബം CMRDFലേക്ക് സംഭാവന നൽകിയിരുന്നു.
കലക്ടറേറ്റിൽ കലക്ടർ സാംബശിവറാവുവിന് കുടുംബത്തിന്ന് വേണ്ടി നാസർ കൊളായി ചെക്ക് കൈമാറി.സലീം കൊളായി, ഇർഷാദ് കൊളായി, ME ഫസൽ എന്നിവർ കൂടെ ഉണ്ടായിരുന്നു.