ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നേരത്തെ ആഭ്യന്തര വിമാനത്തിലെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണ്ട എന്ന് വ്യോമയാന മന്ത്രി പറഞ്ഞിരുന്നു.