Local

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ഇതര ചികിത്സ; മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കൊവിഡ് ഇതര ചികിത്സകളും ഉറപ്പാക്കുന്നതിനായി ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

ഇതോടെ ഒ.പികള്‍ നിശ്ചിത സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചു തുടങ്ങും. 45 മിനുട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും ശസ്ത്രക്രിയകള്‍ നടത്തുക. ടെലി മെഡിസിന്‍ സംവിധാനത്തിന്റെ സഹായത്തോടെയായിരിക്കും തുടര്‍ ചികിത്സ നടത്തുക.

കൊവിഡ്, കൊവിഡ് ഇതര ചികിത്സയ്ക്കായി ജീവനക്കാരെ രണ്ടായി തരം തിരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യമായി ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും തുടര്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും പ്രത്യേക ഒ.പി സജ്ജീകരിക്കും. കീമോ തെറാപ്പിയും മറ്റു അര്‍ബുദ രോഗ ചികിത്സകളും ശസ്ത്രക്രിയകളും മുടക്കില്ല. മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും നിര്‍ദേശമായിട്ടണ്ട്. ഗര്‍ഭിണികളുടെതടക്കം സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ ഒരു തരത്തിലും മുടക്കില്ല. അതേസമയം അടിയന്തരമല്ലാത്ത ചികിത്സകള്‍ക്കായി മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സംവിധാനം ഒരുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!