നിലമ്പൂർ കരുളായിയിൽ കായിക താരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഷാനിന്റെ കൈയ്യിലും കാലിലും എല്ലിന് പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഷാൻ സഞ്ചരിച്ച സൈക്കിളിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിച്ചിരുന്നു. പിന്നാലെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ഷാനിനെ മർദ്ദിച്ചതായാണ് പരാതി. വിദ്യാർഥിയുടെ പരാതിയിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു.