സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്. കണ്ണൂര്‍ 7 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും മലപ്പുറം കോട്ടയം എന്നിവിടങ്ങളില്‍ ഒരോ ആളുകള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്കാണ് ഇന്ന് ഫലം നെഗറ്റീവായത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 437 ആയി. 127 പേര്‍ ചികില്‍സയിലുണ്ട്. 2,91,50 പേര്‍ നിരീക്ഷണത്തിലുണ്ട്. 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
19,998 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. വിദേശത്തുനിന്ന് വന്ന 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.