ചെന്നൈ: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ സ്വാന്തനവുമായി തമിഴ് സിനിമാ താരം വിജയ്. അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നും 1 കോടി 30 ലക്ഷം രൂപയാണ് നിരവധി സംസ്ഥാനങ്ങൾക്കായി പങ്കിട്ടു നൽകിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും കേരളത്തിനായി ഇദ്ദേഹം 10 ലക്ഷവും നൽകി. കൊവിഡ് ദുരിതാശ്വാസത്തിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തമിഴ് സിനിമ സംഘടനായ ഫെഫ്‌സിയിലേക്കുമായി 25 ലക്ഷവും രൂപ വീതവും. കര്‍ണാടക , ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കി. നേരത്തെ കേരളത്തിനായി തെലുഗ് സിനിമാ താരം അല്ലു അർജുൻ 25 ലക്ഷം രൂപ നൽകിയിരുന്നു.