കുടുംബശ്രീ വായ്പ വിവേചനത്തിനെതിരെ ബിജെപി കുന്ദമംഗലത്ത് ധര്‍ണ്ണ നടത്തി. കുടുംബശ്രീക്ക് സര്‍ക്കാര്‍ ഇരുപതിനായിരം രൂപ വായ്പ നല്‍കാമെന്നായിരുന്നു പറഞ്ഞത് എന്നാല്‍ നിലവില്‍ ആറായിരം മാത്രം നല്‍കുമെന്നാണ് ധാരണയായത്. എന്നാല്‍ ഇത് കൊടുക്കാനും തയ്യാറായിട്ടില്ലെന്നും ബിജെപി ആരോപിക്കുന്നു. സിപിഎം നേതാക്കളെ കണ്ടാല്‍ മാത്രമാണ് ഈ തുക നല്‍കുന്നത്. മറ്റുള്ള ഒരു പാര്‍ട്ടിക്കാര്‍ക്കും പണം നല്‍കുന്നുമില്ല.
കോവിഡിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ ഭീതിപ്പെടുത്തുകയാണെന്നും സര്‍ക്കാര്‍ ഇതിന്റെ മറവില്‍ അഴിമതി നടത്തുകയാണെന്നും ബിജെപി ജില്ല സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ പറഞ്ഞു. കേന്ദ്രഗവണ്മെന്റ് കോടിക്കണക്കിന് രൂപ കൊടുത്തിട്ടും അതൊന്നും സര്‍ക്കാര്‍ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ല എന്നും ബിജെപി കുറ്റപ്പെടുത്തി. പ്രധാന്‍മന്ത്രി ക്രിഷി നിധി പ്രകാരം കേരളത്തിലേക്ക് 900 കോടി രൂപയോളവും ജന്‍ധന്‍ യോജന പ്രകാരം ഒരോരുത്തര്‍ക്കും 500 രൂപയും നേരിട്ട് നല്‍കിയതാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായതെന്നും ഇദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വെറും പാരായണം മാത്രമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ല സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മഹിളമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രസീദ പൈങ്ങോട്ടപുറം, പഞ്ചായത്ത് അദ്ധ്യക്ഷ ജലജ മുറിയനാല്‍, കെ.പി ഗണേശന് എന്നിവര്‍ സംബന്ധിച്ചു.