
രാജ്യത്ത് ആശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അധികം വേതനം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ് പറഞ്ഞു. എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശ, അങ്കണവാടി ജീവനക്കാരടക്കം എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതില്‍ നിന്നും തൊഴിലാളികള്‍ എന്ന നിലയിലേക്ക് കേന്ദ്രം അംഗീകരിച്ചാല്‍ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.