Kerala News

പെരുമാതുറയിലെ 17-കാരന്റെ മരണം ; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

പെരുമാതുറയിലെ 17-കാരന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.
മരിച്ച ഇർഫാനെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയ ഫൈസൽ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതേ സമയം, തങ്ങൾ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇർഫാൻ തന്നെ ഷൈയ്ക്ക് കുടിക്കാൻ എന്ന് പറഞ്ഞു വി ളിച്ചുവരുത്തുകയായിരുന്നു എന്നുമാണ് ഫൈസൽ മൊഴി നൽകിയത്. ഫൈസലിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജീല ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ ചൊവാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ സുഹൃത്തുക്കൾ ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ട് പോയെന്നും അവശനായ നിലയില്‍ രാത്രി ഏഴുമണിയോടെ വീട്ടിലെത്തിക്കുകയുമായിരുന്നു. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ ലഹരിവസ്തു മണപ്പിക്കാന്‍ തന്നുവെന്നും അതിനു ശേഷമാണ് അസ്വസ്ഥതയുണ്ടായതെന്നും ഇര്‍ഫാന്‍ പറഞ്ഞതായി ഉമ്മ റജീല പറയുന്നു. ലഹരി ഉപയോഗിച്ചതായും അതിന്റെ പ്രത്യാഘാതമാകാമെന്നും ഡോക്ടറും പറഞ്ഞു. മരുന്നു നല്‍കി വീട്ടിലേക്കയച്ചെങ്കിലും ഇര്‍ഫാന്റെ നില രാത്രിയില്‍ വഷളായി. പുലര്‍ച്ചെ രണ്ടുമണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

സുഹൃത്തുക്കള്‍ നല്‍കിയ ലഹരിമരുന്ന് ഉപയോഗിച്ചത് കാരണമാണ് മകന്‍ മരിച്ചതെന്നായിരുന്നു ഇര്‍ഫാന്റെ മാതാപിതാക്കളുടെ പരാതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!