ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി ഇ ഓ യുവി ജോസിന് തിരിച്ചടിയായി സന്തോഷ് ഈപ്പന്റെ മൊഴി. യു വി ജോസ് മുഖേന തങ്ങൾക്ക് ചില രേഖകൾ ചോർന്ന് കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റിനോട് പറഞ്ഞിരിക്കുന്നത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ തുടർച്ചയായ രണ്ടാം ദിവസമാണ് മുൻ സിഇഒ യുവി ജോസിനെ ഇ ഡി വിളിച്ചുവരുത്തുന്നത്. ലൈഫ് മിഷൻ സി ഇ യുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നാണ് അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പൻ പറയുന്നത്.
കരാർ നടപടികൾക്കുമുമ്പ് ചില രേഖകൾ യുവി ജോസ് മുഖാന്തിരം തങ്ങൾക്ക് കിട്ടിയിരുന്നു. ഹാബിറ്റാറ്റ്
നൽകിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്കരിച്ചാണ് കരാർ രേഖയാക്കി സമർപ്പിച്ചത് എന്നാണ് മൊഴി.
എന്നാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിർദേശമനുസരിച്ചാണ് താൻ എല്ലാ കാര്യങ്ങളും ചെയ്തതെന്നും എല്ലാം നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നെന്നുമാണ് യുവി ജോസ് ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനെല്ലാം പ്രത്യുപകാരമായി യുവി ജോസിന് ഏതെങ്കിലും ഘട്ടത്തിൽ കോഴപ്പണത്തിന്റെ ചെറിയൊരു പങ്കെങ്കിലും കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.