National News

സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 56 മത്സ്യത്തൊഴിലാളികൾ മോചിതരായി; രണ്ട് പേർ മലയാളികൾ

സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 56 പേര്‍ മോചിതരായി. ഇന്ന് സെയ്ഷല്‍സ് സുപ്രീംകോടിതിയില്‍ ഇവരെ ഹാജരാക്കിയിരുന്നു . ബോട്ടുകളിലെ ക്യാപ്റ്റന്‍മാരായ അഞ്ച് തമിഴ്നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മോചിതരായവരില്‍ രണ്ട് മലയാളികളും,അഞ്ചുപേര്‍ അസംകാരും ബാക്കി തമിഴ്നാട്ടുകാരുമാണ്. . ഇവരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സെയ്ഷല്‍സിലെഇന്ത്യൻ ഹൈക്കമീഷണറും നോര്‍ക്കയും വേള്‍ഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി.

ഫെബ്രുവരി 22ന് പോയ സംഘം പന്ത്രണ്ടാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിരുന്നു. ഇവര്‍ക്കുവേണ്ട നിയമസഹായം ഒരുക്കിയത് വേള്‍ഡ് മലയാളി ഫെഡറേഷനാണ്. ആഫ്രിക്കയില്‍നിന്ന് 1500 കിലോമീറ്റര്‍ അകലെയാണ് സെയ്ഷല്‍സ് ദ്വീപ് സമൂഹം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!